< Back
Kerala
Kerala
ബെല്ലടിക്കുമ്പോള്‍ വീട്ടില്‍ പോകണമെന്ന കുട്ടികളുടെ മനോഭാവത്തില്‍ നിന്ന് അധ്യാപകര്‍ മാറണമെന്ന് മുഖ്യമന്ത്രി
|2 Jun 2018 8:28 PM IST
അന്‍പത്തിയഞ്ചാമത് അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
ബെല്ലടിക്കുമ്പോള്‍ വീട്ടില്‍ പോകണമെന്ന കുട്ടികളുടെ മനോഭാവത്തില്‍ നിന്ന് അധ്യാപകര്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍പത്തിയഞ്ചാമത് അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജീവിത ശൈലിയെന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സന്ദേശം നല്‍കി. ചടങ്ങില്‍ സംസ്ഥാന അധ്യാപക അവാര്‍ഡുകളും വിതരണം ചെയ്തു.
ജീവിത ശൈലിയെക്കുറിച്ച് അടുത്തമാസം അഞ്ച് വരെ സ്കൂളുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ അവാര്‍ഡുകള്‍ അധ്യാപകര്‍ക്ക് നല്‍കി.