< Back
Kerala
ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചേക്കുംഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചേക്കും
Kerala

ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചേക്കും

Khasida
|
2 Jun 2018 2:11 PM IST

യുവതിയുടേയും ഭര്‍ത്താവിന്റെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി

വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് സമയം നീട്ടിച്ചോദിച്ചേക്കും. ഇരയുടേയും ഭര്‍ത്താവിന്റെയും മൊഴികള്‍ വിശകലനം ചെയ്ത ശേഷമാകും കേസില്‍ അന്വേഷണ സംഘം ‌തുടര്‍നടപടികള്‍ സ്വീകരിക്കുക.

ആരോപണമുന്നയിച്ച യുവതിയുടെ ഭര്‍ത്താവിന്റെയും മൊഴി വിശദമായി പരിശോധിച്ച ശേഷമാകും കേസിലെ തുടര്‍നടപടികള്‍‌ അന്വേഷണ സംഘം സ്വീകരിക്കുക. രണ്ട് ദിവസത്തിനുള്ളില്‍ ആരോപണ വിധേയരെ ചോദ്യം ചെയ്തേക്കും. ഇരയുടെ പേര് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍ക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസിപി കൂടുതല്‍ സമയം ആവശ്യപ്പെട്ടതായാണ് സൂചന. പരാതി പരിശോധിച്ച സ്പെഷ്യല്‍‌ ബ്രാഞ്ച് എസിപി ഇന്നലെ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ച് സാങ്കേതിക പരിശോധനകള്‍ നടത്തേണ്ടതിനാല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെതിരെ കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. കെ രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയുമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍‌കിയത്.

Similar Posts