ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം
|കോട്ടയം ഏറ്റുമാനൂരിലെ പണമിടപാട് സ്ഥാപനത്തില്‍ ബിനാമി ഓഹരിയുണ്ടന്ന പരാതിയിലാണ് നടപടി
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം. കോട്ടയം ഏറ്റുമാനൂരിലെ പണമിടപാട് സ്ഥാപനത്തില്‍ ബിനാമി ഓഹരിയുണ്ടന്ന പരാതിയിലാണ് നടപടി. കള്ളപ്പണത്തിനെതിരായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സ്ഥാപനത്തിനെതിരെ റവന്യൂ ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊട്ടാരക്കര സ്വദേശിയായ വാഹന ഡീലര്‍ അജിത് കുമാറിന്റെ പരാതിയിലാണ് മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. 2.65 ലക്ഷം രൂപ ഏറ്റുമാനൂരിലെ സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത അജിത്കുമാര്‍ നാലരക്കോടി തിരിച്ചടച്ചിട്ടും ഈട് നല്‍കിയ പ്രമാണങ്ങള്‍ തിരിച്ച് നല്‍കിയില്ലെന്നാണ് ആക്ഷേപം. പ്രമാണങ്ങള്‍ ചോദിച്ചപ്പോള്‍ തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂം എസിപി ഓഫീസില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയതായും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ജേക്കബ് തോമസ് ഉത്തരവിട്ടത്.
കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. കള്ളപ്പണം ഏറ്റുമാനൂരിലെ സ്ഥാപനത്തില്‍ മനോജ് എബ്രഹാം നിക്ഷേപിച്ചെന്ന പരാതിയാണ് റവന്യൂ ഇന്‍റലിജന്‍സ് അന്വേഷണം തുടങ്ങിയത്. സ്ഥാപനത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും.