< Back
Kerala
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കുംകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും
Kerala

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും

Sithara
|
2 Jun 2018 1:38 PM IST

സമാപന സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോര്‍പറേഷനും സംയുക്തമായാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.

ചര്‍ച്ചയും സംവാദവും സംഗീതവും എഴുത്തുമൊക്കെ നിറഞ്ഞ നാല് ദിനരാത്രങ്ങള്‍. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യസംഗമമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ കോഴിക്കോട് സമാപിക്കുമ്പോള്‍ ബാക്കിയാക്കുന്നത് ഇതൊക്കെയാണ്. 120 ഓളം വിഷയങ്ങളിലാണ് ഫെസ്റ്റിവലില്‍ ചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചത്. ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നുമുള്ള വിവിധ മേഖലകളിലെ ഇരുന്നൂറോളം പ്രമുഖര്‍ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. നാല് വ്യത്യസ്ത വേദികളിലായി സമയബന്ധിതമായാണ് ഓരോ ചര്‍ച്ചയും സംഘടിപ്പിച്ചത്. ‌സ്വതന്ത്രമായ സംവാദം തന്നെയായിരുന്നു ഫെസ്റ്റിവലിന്റെ ആകര്‍ഷണവും.

ഡിസി കിഴക്കേമുറി ഫൌണ്ടേഷനാണ് ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകര്‍. സമാപന ദിവസമായ ഇന്ന് നാല് വേദികളിലായി പതിനെട്ടോളം വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടക്കും.

Related Tags :
Similar Posts