< Back
Kerala
പാര്‍ട്ടി വിട്ടതായി വി സുരേന്ദ്രന്‍പിള്ളKerala
പാര്‍ട്ടി വിട്ടതായി വി സുരേന്ദ്രന്‍പിള്ള
|3 Jun 2018 2:21 AM IST
വിജയസാധ്യതയില്ലാത്ത സീറ്റാണ് ഇടതു മുന്നണി പാര്‍ട്ടിക്ക് നല്‍കിയത്. തിരുവനന്തപുരത്തെ തന്‍റെ പ്രവര്‍ത്തന പാരമ്പര്യം അവഗണിച്ചാണ് ജനാധിപത്യ
കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്) വിഭാഗത്തിന്‍റെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതായി വി സുരേന്ദ്രന്‍പിള്ള. വിജയസാധ്യതയില്ലാത്ത സീറ്റാണ് ഇടതു മുന്നണി പാര്‍ട്ടിക്ക് നല്‍കിയത്. തിരുവനന്തപുരത്തെ തന്‍റെ പ്രവര്‍ത്തന പാരമ്പര്യം അവഗണിച്ചാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള ഇടതു മുന്നണി തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതേതര ജനാധിപത്യ കക്ഷികളുമായി ചര്‍ച്ച നടക്കുന്നു ണ്ടെന്നും പാര്‍ട്ടി വിട്ടവരുടെ കണ്‍വന്‍ഷനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സുരേന്ദ്രന്‍പിളള അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്നും സുരേന്ദ്രന്‍ പിളള പ്രതികരിച്ചു.