< Back
Kerala
കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം: പരാതി നല്‍കിയ തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് അച്ഛന്‍കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം: പരാതി നല്‍കിയ തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് അച്ഛന്‍
Kerala

കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം: പരാതി നല്‍കിയ തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് അച്ഛന്‍

Sithara
|
2 Jun 2018 6:41 PM IST

തെളിവുകള്‍ കിട്ടായതായതോടെ തന്നെ പ്രതിചേര്‍ക്കാനുള്ള നീക്കം നടന്നതായും പെണ്‍കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു.

കുണ്ടറ ബലാല്‍സംഗ കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്. കേസിലെ പരാതിക്കാരനായ തന്നെ ക്രൂരമായി മര്‍ദിച്ചു. ഒരു മനുഷ്യനും ചെയ്യാത്ത പ്രവൃത്തിയാണ് പൊലീസ് തന്നോട് ചെയ്തത്. തെളിവുകള്‍ കിട്ടായതായതോടെ തന്നെ പ്രതിചേര്‍ക്കാനുള്ള നീക്കം നടന്നതായും പെണ്‍കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു.

കസ്റ്റഡിയില്‍വച്ച് ഒരു ദിവസത്തിലധികം പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് കുണ്ടറയില്‍ മരിച്ച 10 വയസുകാരിയുടെ പിതാവിന്‍റെ ആരോപണം. ഒരു പിതാവിനെയും മകളെയും ചേര്‍ത്ത് പറയാന്‍പാടില്ലാത്തതെല്ലാം പൊലീസ് പറഞ്ഞു. ഒരു മുനുഷ്യനും നേരിടാന്‍പാടില്ലാത്ത അനുഭവങ്ങളാണ് തനിക്ക് കസ്റ്റഡിയില്‍ ഉണ്ടായത്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാകാതായതോടെ പൊലീസ് തന്നെ പ്രതിയാക്കാന്‍ നോക്കിയെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

മകളുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നാല് പരാതികളാണ് പൊലീസിന് നല്‍കിയത്. ഇദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തലാണ് മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Related Tags :
Similar Posts