< Back
Kerala
ഡല്‍ഹിയില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയ മലയാളി നഴ്‌സ് പിരിച്ച് വിടലിന്റെ വക്കില്‍ഡല്‍ഹിയില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയ മലയാളി നഴ്‌സ് പിരിച്ച് വിടലിന്റെ വക്കില്‍
Kerala

ഡല്‍ഹിയില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയ മലയാളി നഴ്‌സ് പിരിച്ച് വിടലിന്റെ വക്കില്‍

Subin
|
3 Jun 2018 4:47 AM IST

ഒരു വര്‍ഷം മുമ്പ് അവസാനിച്ച കരാര്‍ പുതുക്കി നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജീനയ്ക്ക് ജോലി നഷ്ടമായാല്‍ പണിമുടക്കി പ്രതിഷേധിക്കാനാണ് സഹപ്രവര്‍ത്തകരുടെ തീരുമാനം.

തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു പരാതി നല്‍കിയതിന്റെ പേരില്‍ മലയാളി നേഴ്‌സ് പിരിച്ച് വിടലിന്റെ വക്കില്‍. മാനസിക പ്രശ്‌നമുണ്ടെന്നു വരുത്തിതീര്‍ത്ത് ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രി ശ്രമിക്കുന്നതായി യുവതി ആരോപിച്ചു.

ഇത് ആലപ്പുഴ സ്വദേശി ജീന ജോസഫ്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഐഎല്‍ബിഎസ് ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി നഴ്‌സായി ജോലി ചെയ്യുന്നു. ഇവര്‍ രണ്ടര വയസ്സുള്ള മകളോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളില്‍ ഇവര്‍ കയറിയറങ്ങാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ആശുപത്രിയിലെ കരാര്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പ്രതികാര നടപടികള്‍.

ഇതിന് പുറമെ, ജീനക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടങ്ങി. ഒരു വര്‍ഷം മുമ്പ് അവസാനിച്ച കരാര്‍ പുതുക്കി നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടും സഹായം അഭ്യര്‍ത്ഥിച്ചു. ജീനയ്ക്ക് ജോലി നഷ്ടമായാല്‍ പണിമുടക്കി പ്രതിഷേധിക്കാനാണ് സഹപ്രവര്‍ത്തകരുടെ തീരുമാനം.

Related Tags :
Similar Posts