< Back
Kerala
ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരുംദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും
Kerala

ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും

Sithara
|
2 Jun 2018 7:34 AM IST

പള്‍സര്‍ സുനിയുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തിയാണ് കേസെടുത്തതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. പള്‍സര്‍ സുനിയുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തിയാണ് കേസെടുത്തതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു. രമ്യാ നമ്പീശന്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ നടിയുടെ സുഹൃത്തുക്കളാണ്. എല്ലാ മാധ്യമങ്ങളും കെട്ടിച്ചമച്ച വാർത്തകൾ തനിക്കെതിരെ നല്‍കുകയാണ്. ഒരു മാധ്യമത്തിനെതിരെ താൻ നടത്തിയ പരാമർശവും മാധ്യമ വിരോധത്തിന് കാരണമായി. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. തന്റെ ശത്രുക്കളായ ലിബർട്ടി ബഷീറോ, പരസ്യ സംവിധായകൻ ശ്രീകുമാറോ ആയിരിക്കും തനിക്കെതിരെയുള്ള ഗൂഢാലോചനക്ക് പിന്നിൽ. അവർ ചെയ്തതാണെന്ന് പറയുന്നില്ല. പക്ഷേ അതിന് കഴിവുള്ളവരാണ് എന്നാണ് ദിലീപിന്‍റെ വാദം.

അതേസമയം ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് പറയാനുള്ളത് കോടതി നാളെ കേള്‍ക്കും. എന്നിട്ടാണ് ജാമ്യഹരജിയില്‍ വിധിപറയുക.

Similar Posts