< Back
Kerala
മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറി;  രണ്ട് മരണംമലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറി; രണ്ട് മരണം
Kerala

മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറി; രണ്ട് മരണം

Muhsina
|
2 Jun 2018 8:25 AM IST

മലപ്പുറം വഴിക്കടവില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. വഴിക്കടവ് ചെക്പോസ്റ്റിന് സമീപം മണിമൂളിയിലാണ്..

മലപ്പുറം വഴിക്കടവില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. വഴിക്കടവ് ചെക്പോസ്റ്റിന് സമീപം മണിമൂളിയിലാണ് അപകടമുണ്ടായത്.

കൊപ്ര കയറ്റി വന്ന ലോറിയിലെ ഡ്രൈവര്‍ക്ക് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന വാഹത്തില്‍ ഇടിച്ചു. പിന്നീട് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറി. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിച്ചു. മണിമൂളി പികെഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥികളായ ഫിദ മുഹമ്മദ്, ഷമില്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഓടിച്ചിരുന്ന കൊല്ലം സ്വദേശി മുസ്തഫയുടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു ഇയാളും ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ് ഇയാള്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Tags :
Similar Posts