< Back
Kerala
ഷുഹൈബിനെ കൊലപ്പെടുത്തിയത് പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകരെന്ന് ചെന്നിത്തലഷുഹൈബിനെ കൊലപ്പെടുത്തിയത് പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകരെന്ന് ചെന്നിത്തല
Kerala

ഷുഹൈബിനെ കൊലപ്പെടുത്തിയത് പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകരെന്ന് ചെന്നിത്തല

Muhsina
|
2 Jun 2018 5:53 AM IST

കണ്ണൂരിലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്ത്കന്‍ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്ഗ്രസ്. കൊലപാതകം നടത്തിയത് പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകരെന്ന്

കണ്ണൂരിലെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കൊലപാതകം നടത്തിയത് പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരം തുടരുകയാണ്.

ഷുഹൈബിന്റെ. കൊലപാതകത്തില്‍ യഥാര്ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഇന്ന് രാവിലെ മുതലാണ് കലക്ട്രേറ്റിനു മുന്നില്‍ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.സി വേണുഗോപാല്‍ എം.പി,വി.ഡി സതീശന്‍,കെ.സുധാകരന്‍ തുടങ്ങി നിരവധി നേതാക്കള്‍ ഇന്ന് സമരപ്പന്തലിലെത്തി.സി.പി.എം ജില്ലാ നേതൃത്വത്തിന്റെശ അറിവോടെയാണ് കൊലപാതകം നടന്നതെന്നും അന്വേക്ഷണത്തില്‍ പോലീസും സി.പി.എമ്മും ഒത്തുകളിക്കുകയാണന്നുമാണ് കോണ്ഗ്രവസ് നേതാക്കളുടെ ആക്ഷേപം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉച്ചയോടെ കൊല്ലപ്പെട്ട ഷുഹൈബിന്റെ. വീട് സന്ദര്ശിതച്ചു.രാഷ്ട്രീയ കൊലപാതക കേസില്‍ പരോളിലിറങ്ങിയ ചില ക്രിമിനലുകളാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.

സതീശന്‍ പാച്ചേനിയുടെ ഉപവാസ സമരം അവസാനിച്ചാലുടന്‍ നാളെ മതല്‍ യൂത്ത് കോണ്ഗ്ര്സ് നേതാക്കള്‍ കലക്ട്രേറ്റിനു മുന്നില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കും.

Similar Posts