< Back
Kerala
കേരളത്തിനു മോദിയുടെ ഏക സംഭാവന നടേശന്‍: വി.എസ്കേരളത്തിനു മോദിയുടെ ഏക സംഭാവന നടേശന്‍: വി.എസ്
Kerala

കേരളത്തിനു മോദിയുടെ ഏക സംഭാവന നടേശന്‍: വി.എസ്

admin
|
2 Jun 2018 4:54 PM IST

കേരളത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശനാണെന്നാണ് വി.എസിന്റെ ട്വീറ്റ്.

പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്റെ ട്വീറ്റ്. കേരളത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശനാണെന്നാണ് വി.എസിന്റെ ട്വീറ്റ്.

അതേ സമയം വഴിമുട്ടിയപ്പോഴൊക്കെ ബി.ജെ.പിക്ക് സഹായമായത് സി.പി.എമ്മാണെന്ന് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഫെയ്സ് ബുക്ക് സന്ദേശത്തിലാണ് മുഖ്യന്ത്രി ഇങ്ങനെ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാലിനെതിരെ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് എല്‍ഡിഎഫ് ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts