< Back
Kerala
ചെങ്ങന്നൂരില്‍ ബദല്‍ രാഷ്ട്രീയ വാഗ്ദാനവുമായി ആം ആദ്മിചെങ്ങന്നൂരില്‍ ബദല്‍ രാഷ്ട്രീയ വാഗ്ദാനവുമായി ആം ആദ്മി
Kerala

ചെങ്ങന്നൂരില്‍ ബദല്‍ രാഷ്ട്രീയ വാഗ്ദാനവുമായി ആം ആദ്മി

Sithara
|
3 Jun 2018 4:59 AM IST

ആഴ്ചകള്‍ക്ക് മുന്‍പേ മണ്ഡലത്തില്‍ ജനഹിതയാത്ര നടത്തി സമാഹരിച്ച ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആം ആദ്മി വോട്ട് തേടുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സര രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായി ആം ആദ്മി പാര്‍ട്ടി. ആഴ്ചകള്‍ക്ക് മുന്‍പേ മണ്ഡലത്തില്‍ ജനഹിതയാത്ര നടത്തി സമാഹരിച്ച ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആം ആദ്മി വോട്ട് തേടുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനായ രാജീവ് പള്ളത്താണ് സ്ഥാനാര്‍ത്ഥി.

പ്രമുഖ മുന്നണികള്‍ക്കെതിരായുള്ള ബദല്‍ രാഷ്ട്രീയമെന്ന ആശയവുമായാണ് ആം ആദ്മി പാര്‍ട്ടി ചൂല്‍ ചിഹ്നത്തില്‍ ജനവിധി തേടുന്നത്. മറ്റ് കക്ഷികള്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പേ ഇതിനായുള്ള സന്നാഹം തുടങ്ങിയിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് മണ്ഡലത്തില്‍ ജനഹിത യാത്ര നടത്തി ജനങ്ങളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ആശയങ്ങള്‍ സ്വരൂപിച്ചു. ഇതില്‍ ഊന്നിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍. മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണമായി വിവിപാറ്റ് വോട്ടിങ് മെഷീന്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. വീടുകള്‍ കയറിയിറങ്ങിയുള്ള കാമ്പയിനുകൾ സംഘടിപ്പിച്ചും ഗ്രീൻ പ്രോട്ടോക്കോൾ പൂർണ്ണമായും നടപ്പിലാക്കിയുമാണ് ആം ആദ്മി പാർട്ടിയുടെ പ്രചരണം.

Similar Posts