< Back
Kerala
പിണറായിയിലെ ഒരു വീട്ടില്‍ നാല് അസ്വാഭാവിക മരണങ്ങള്‍; പൊലീസ് അന്വേഷണം തുടങ്ങിപിണറായിയിലെ ഒരു വീട്ടില്‍ നാല് അസ്വാഭാവിക മരണങ്ങള്‍; പൊലീസ് അന്വേഷണം തുടങ്ങി
Kerala

പിണറായിയിലെ ഒരു വീട്ടില്‍ നാല് അസ്വാഭാവിക മരണങ്ങള്‍; പൊലീസ് അന്വേഷണം തുടങ്ങി

Sithara
|
3 Jun 2018 12:21 AM IST

ഒന്നിന് പുറകെ മറ്റൊന്നായി ഒരു വീട്ടില്‍ നാല് ദുരൂഹ മരണങ്ങള്‍.

ഒന്നിന് പുറകെ മറ്റൊന്നായി ഒരു വീട്ടില്‍ നാല് ദുരൂഹ മരണങ്ങള്‍. കണ്ണൂര്‍ പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ ഗൃഹനാഥന്‍ കുഞ്ഞിക്കണ്ണന്‍ അടക്കം മൂന്ന് പേര്‍ നാല് മാസത്തിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വീട്ടില്‍ അവശേഷിച്ച ഒരാളാവട്ടെ സമാന സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്.

2012ലാണ് നാട്ടുകാരില്‍ ഒട്ടേറെ സംശയങ്ങളുണര്‍ത്തുന്ന മരണ പരമ്പരയുടെ തുടക്കം. കുഞ്ഞിക്കണ്ണന്‍റെ മകള്‍ സൌമ്യയുടെ ഒരു വയസുളള മകള്‍ കീര്‍ത്തനയാണ് ഛര്‍ദിയെ തുടര്‍ന്ന് ആദ്യം മരിക്കുന്നത്. ഈ വര്‍ഷം ജനുവരി 12ന് സൌമ്യയുടെ മൂത്തമകള്‍ ഐശ്വര്യയും സമാന സാഹചര്യത്തില്‍ മരിച്ചു. സംശയങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് സംസ്കരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ കഴിഞ്ഞ മാര്‍ച്ച് ഏഴിന് കുഞ്ഞിക്കണ്ണന്‍റെ ഭാര്യ കമലയും ഏപ്രില്‍ 13ന് കുഞ്ഞിക്കണ്ണനും ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു.

അഞ്ച് ദിവസം മുന്‍പാണ് വീട്ടില്‍ അവശേഷിച്ച ഏക അംഗം സൌമ്യയെ സമാന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെയാണ് സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചത്. കോഴിക്കോട് നിന്നുളള സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്‍റിലെ അംഗങ്ങള്‍ വീട്ടിലെ കിണര്‍ വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ തലശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Tags :
Similar Posts