< Back
Kerala
ചെങ്ങന്നൂരില്‍ വോട്ട് ചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസ്ചെങ്ങന്നൂരില്‍ വോട്ട് ചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസ്
Kerala

ചെങ്ങന്നൂരില്‍ വോട്ട് ചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസ്

Jaisy
|
3 Jun 2018 5:20 AM IST

അതിനാല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് എതിരെ ഉപയോഗിക്കാവുന്ന എല്ലാ ആയുധങ്ങളും പ്രചാരണ രംഗത്ത് പയറ്റുകയാണ് കോണ്‍ഗ്രസ്

കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിന് സമാനമായി വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുന്നത് തടയുന്നതിനായി കരുതലോടെയുള്ള നീക്കങ്ങളാണ് ചെങ്ങന്നൂരില്‍ യുഡിഎഫ് നടത്തുന്നത്. അതിനാല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് എതിരെ ഉപയോഗിക്കാവുന്ന എല്ലാ ആയുധങ്ങളും പ്രചാരണ രംഗത്ത് പയറ്റുകയാണ് കോണ്‍ഗ്രസ്. ശ്രീധരന്‍ പിള്ളയുടെ സ്വദേശം ചെങ്ങന്നൂരല്ലെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് ക്യാമ്പ് പുതുതായി ഇറക്കുന്നത്.

ചെങ്ങന്നൂരിലെ ബൂത്ത് തല കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏതാനം തെരഞ്ഞെടുപ്പുകളിലായി യുഡിഎഫ് വോട്ടില്‍ കുറവ് വരുകയും അത് ബിജെപിയിലേക്ക് എത്തുന്നതായും വ്യക്തമാണ്. യുഡിഎഫിന് ചെങ്ങന്നൂര്‍ തിരിച്ചു പിടിക്കണമെങ്കില്‍ വോട്ട് ചോര്‍ച്ച പരിഹരിച്ച് തിരികെ വോട്ടുകള്‍ സമാഹരിക്കണമെന്ന് വ്യക്തം. അതിനാല്‍ കരുതലോടെയുള്ള നീക്കങ്ങളാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് മുതല്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. വോട്ട് ചോര്‍ച്ചയുള്ള ബൂത്തുകളില്‍ പ്രത്യേകം ശ്രദ്ധ കൊടുത്താണ് പ്രവര്‍ത്തനം. അതിനിടയില്‍ കിട്ടാവുന്ന എല്ലാ ആയുധവും പ്രചരണ രംഗത്ത് ഉപയോഗപ്പെടുത്തുന്നു. കര്‍ണാടകയിലെ ബിജെപിയുടെ കുതിരകച്ചവട നീക്കങ്ങള്‍ മുതല്‍ ശ്രീധരന്‍ പിള്ളയുടെ സ്വദേശം . ഇതിനെ പ്രതിരോധിക്കാന്‍ ബിജെപിയും രംഗത്ത് എത്തി കഴിഞ്ഞു. മണ്ഡലത്തില്‍ സ്ഥിരമായിട്ടില്ലാത്തയാളാണ് ശ്രീധരന്‍ പിള്ളയെന്ന് ഇതിലൂടെ സ്ഥാപിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

Related Tags :
Similar Posts