< Back
Kerala
പൊലീസ് ഭരിക്കുന്നത് രമണ്‍ ശ്രീവാസ്തവയാണെന്ന് ചെന്നിത്തലപൊലീസ് ഭരിക്കുന്നത് രമണ്‍ ശ്രീവാസ്തവയാണെന്ന് ചെന്നിത്തല
Kerala

പൊലീസ് ഭരിക്കുന്നത് രമണ്‍ ശ്രീവാസ്തവയാണെന്ന് ചെന്നിത്തല

Jaisy
|
2 Jun 2018 10:54 PM IST

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് ഭരണഘടനാധീതമായി പൊലീസില്‍ ഇടപെടുകയാണ്

പൊലീസ് ഭരിക്കുന്നത് രമണ്‍ ശ്രീവാസ്തവയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് ഭരണഘടനാധീതമായി പൊലീസില്‍ ഇടപെടുകയാണ്. കെവിന്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളം ഇന്ത്യക്ക് മുന്നിൽ അപമാനത്തോടെ തല താഴ്ത്തേണ്ടി വന്ന സംഭവമാണ് കെവിന്റെ ദുരഭിമാന കൊലയെന്ന് എ.കെ ആന്റണി പറഞ്ഞു. ഗുരുതരമായി വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാരും മുഖ്യമന്ത്രിയും ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രതികളെ പരോക്ഷമായി സഹായിച്ച പൊലീസിനെതിരെ മാതൃക പരമായ നടപടി വേണമെന്നും ആന്റണി ആവശ്യപ്പെട്ടു.

Related Tags :
Similar Posts