< Back
Kerala
ഖജനാവ് കാലിയെന്ന പ്രചാരണം തെറ്റാണെന്ന് ഉമ്മന്‍ചാണ്ടിKerala
ഖജനാവ് കാലിയെന്ന പ്രചാരണം തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി
|2 Jun 2018 3:51 PM IST
തോമസ് ഐസക്കിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തോമസ് ഐസക്കിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഖജനാവ് കാലിയെന്ന പ്രചാരണം ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഗുരുതര സാമ്പത്തിക പ്രതിസന്ധി പുതിയ സര്‍ക്കാറിന് ഏറെ തലവേദന സൃഷ്ടിക്കുമെന്ന നിയുക്ത ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഖജനാവ് കാലിയല്ലെന്ന കാര്യം അധികാരമേല്‍ക്കുമ്പോള്‍ മനസ്സിലാവുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാലിയായ ഖജനാവ് വെല്ലുവിളിയാണെന്നും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്നും തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.