< Back
Kerala
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്
Kerala

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്

admin
|
3 Jun 2018 12:59 AM IST

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചു വിടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയുള്ള നിയമനങ്ങളില്‍ അഴിമതിയാണെന്നും ബോര്‍ഡ് പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയുള്ള നിയമനങ്ങളില്‍ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ല. അനാവശ്യചെലവ് വരുത്തിവെക്കുന്ന ബോര്‍ഡ് പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. എന്നാല്‍ ബോര്‍ഡിന്റെ ഇതുവരെയുള്ള നിയമനങ്ങള്‍ പുനപരിശോധിക്കില്ല.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രി ജി സുധാകരന്‍ ദേവസ്വം നിയമനങ്ങള്‍ പി എസ് സിക്ക് വിടുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. പകരം 2015ല്‍ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു.

Similar Posts