ചോലനായ്ക്കരുടെ രക്തസാമ്പിള്‍ വിദേശത്തേക്ക് കടത്തിയ സംഭവം: അന്വേഷണം തുടങ്ങിചോലനായ്ക്കരുടെ രക്തസാമ്പിള്‍ വിദേശത്തേക്ക് കടത്തിയ സംഭവം: അന്വേഷണം തുടങ്ങി
|ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്
പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കരുടെ രക്തം വിദേശത്തേക്ക് കടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. നിലമ്പൂരിലെ ഉള്‍വനത്തിലാണ് ചോലനായ്ക്കര്‍ താമസിക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ വ്യാപകമായ അരിവാള്‍ രോഗ പരിശോധനക്കായാണ് 2 വര്‍ഷം മുമ്പ് ചോലനായ്ക്കരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചത്. നിലമ്പൂരിലെ മാഞ്ചീരിയിലെത്തിയാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ രക്തസാമ്പിളുകള്‍ ശേഖരിച്ചത്.
ഈ രക്തസാമ്പിളുകള്‍ വിദേശ രാജ്യങ്ങളിലെ മരുന്ന് കമ്പനികള്‍ക്ക് വിറ്റ് ഡോക്ടര്‍മാര്‍ പണം വാങ്ങി എന്നാണ് ഐബി റിപ്പോര്‍ട്ട്. ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്ന് രക്തമെടുക്കാന്‍ വനത്തിനകത്ത് കടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഇവരെ അനുഗമിച്ച പൊലീസുകാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ചോലനായ്ക്കര്‍ സംസ്ഥാനത്തെ പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍ ഒന്നാണ്.