< Back
Kerala
അടുത്ത 24 മണിക്കൂറിനുളളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതഅടുത്ത 24 മണിക്കൂറിനുളളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
Kerala

അടുത്ത 24 മണിക്കൂറിനുളളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Ubaid
|
3 Jun 2018 5:03 AM IST

മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് അടുത്ത 24 മണിക്കൂറില്‍ കനത്ത തിരമാലകള്‍ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്നു മുതല്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കും. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ, അടുത്ത 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Similar Posts