< Back
Kerala
Kerala

പയ്യന്നൂരിലെ ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

admin
|
2 Jun 2018 10:25 PM IST

പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അടുത്ത ദിവസം തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നുമാണ് പോലീസ് നല്കുന്ന സൂചന....


പയ്യന്നൂരിലെ ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.ക്രൈം ഡിറ്റാച്ച്മെന്‍റ് ഡി.വൈ.എസ്.പി മധുസൂധനന്റെ നേതൃത്വത്തിലുളള 31 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെപോലീസ് കേസ് എടുത്തിട്ടുണ്ട്.

പയ്യന്നൂര്‍ കുന്നരുവിലെ സി.പി.എം പ്രവര്ത്തേകന്‍ സി.വി ധനരാജ്,അന്നൂരിലെ ബി.ജെ.പി പ്രവര്ത്തംകന്‍ സി.കെ രാമചന്ദ്രന്‍ എന്നിവരുടെ കൊലപാതകം പ്രത്യേക സംഘം അന്വേക്ഷിക്കും.ക്രൈംഡിറ്റാച്ച്മെന്റെ്സ ഡി.വൈ.എസ്.പി മധുസൂധനന്റെെ 31 അംഗ സംഘത്തിനാണ് അന്വേക്ഷണച്ചുമതല.പയ്യന്നൂര്‍ സി.ഐ രമേശ്,ശ്രീകണ്ഠപുരം സി.ഐ അബ്ദുള്റനഹീം എന്നിവരും അഞ്ച് എസ്.ഐമാരും അന്വേക്ഷണസംഘത്തിലുണ്ട്.ഇന്നലെ അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്ശിേച്ച ഡി.ജി.പി ലോക്നാഥ്ബഹ്റയുടെ നിര്ദ്ദേ ശത്തെതുടര്ന്നാശണ് കേസ് അന്വേക്ഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്.

ഇതിനിടെ ഇരു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 60പേര്ക്കെ തിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.ധനരാജിന്റെര കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേര്ക്കെ തിരെയും രാമചന്ദ്രന്റെ് കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേര്ക്കെ തിരെയുമാണ് കേസ് എടുത്തിട്ടുളളത്.പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അടുത്ത ദിവസം തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നുമാണ് പോലീസ് നല്കുന്ന സൂചന.

Similar Posts