< Back
Kerala
ദലിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ അതിക്രമം: പ്രതിഷേധം ഉയരണമെന്ന് സിപിഎംKerala
ദലിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ അതിക്രമം: പ്രതിഷേധം ഉയരണമെന്ന് സിപിഎം
|3 Jun 2018 5:57 AM IST
വടക്കേ ഇന്ത്യയില്‍ ദലിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു.
വടക്കേ ഇന്ത്യയില്‍ ദലിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു. അക്രമപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണാതീതമായിട്ടും പ്രധാനമന്ത്രി നടപടിയെടുക്കുന്നില്ല. ബിജെപിയുടെ പിന്തുണയോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അക്രമം നടത്തുന്നത്. ഗുജറാത്തില്‍ മുഖ്യമന്ത്രി മാറിയതുകൊണ്ട് മാത്രം ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്നും മുഹമ്മദ് സലീം പറഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന ബംഗാള്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം.