< Back
Kerala
Kerala

ഭരണ പരിഷ്കരണ കമ്മീഷന്‍: അതൃപ്തി അറിയിച്ച് വിഎസ്

Damodaran
|
3 Jun 2018 6:55 PM IST

ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതായി വി എസ് രേഖാമൂലം അറിയിച്ചിരുന്നതാണെന്ന് കോടിയേരി

ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനായി ചുമതേലയേൽക്കുന്നതിലുളള കാലതാമസത്തിൽ വിഎസിന് അതൃപ്തി. ചുമതലയേൽക്കാത്തതെന്താണെന്ന് തന്നെ നിയമിച്ചവര്‍ തന്നെ പറയെട്ടെയെന്ന് വിഎസ് പ്രതികരിച്ചു.

ആഗസ്റ്റ് ആദ്യം ചേര്‍ന്ന മന്ത്രിസഭയോഗമാണ് വിഎസിനെ ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്.എന്നാൽ തീരുമാനം വന്ന് ഒരുമാസം കഴിഞ്ഞിട്ടും കമ്മീഷന് ഓഫീസോ ഔദ്യോഗിക വസതിയോ ലഭിച്ചിട്ടില്ല.ഇതിലുളള നീരസമാണ് വിഎസ് പരസ്യമായി പ്രകടിപ്പിച്ചത്.

സെക്രട്ടറിയേറ്റിലെ പുതിയ അനക്സിൽ വിഎസിനും കമ്മീഷനിലെ മറ്റംഗങ്ങള്‍ക്കും ഓഫീസ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടെ പണി പൂര്‍ത്തിയായിട്ടില്ല.ഔദ്യോഗിക വസതി നൽകുന്ന കാര്യത്തിലും നടപടികള്‍ പുരോഗമിക്കുന്നതേയുളളു.കമ്മീഷന്‍റ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്.അതേ സമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ചയോടെ വിഎസിന് ചുമതലയേൽക്കാനാകുമെന്നാണ് പൊതുഭരണ വകുപ്പ് നൽകുന്ന വിശദീകരണം.

എന്നാല്‍ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതായി വി എസ് രേഖാമൂലം അറിയിച്ചിരുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ ആശയകുഴപ്പമില്ല വി എസ് പറഞ്ഞതിന്റെ കാരണമറിയില്ല എന്നും കോടിയേരി പറഞ്ഞു

Related Tags :
Similar Posts