< Back
Kerala
ധനലക്ഷ്മി ബാങ്ക് പിരിച്ചുവിട്ട പിവി മോഹനന് ബാങ്ക് ജീവനക്കാരുടെ സഹായംധനലക്ഷ്മി ബാങ്ക് പിരിച്ചുവിട്ട പിവി മോഹനന് ബാങ്ക് ജീവനക്കാരുടെ സഹായം
Kerala

ധനലക്ഷ്മി ബാങ്ക് പിരിച്ചുവിട്ട പിവി മോഹനന് ബാങ്ക് ജീവനക്കാരുടെ സഹായം

Subin
|
3 Jun 2018 2:08 PM IST

50 ലക്ഷം രൂപയാണ് ബാങ്ക് ഓഫീസര്‍മാരും വിവിധ സംഘടനകളും ചേര്‍ന്ന് മോഹനന് വേണ്ടി സമാഹരിച്ചത്.

ബാങ്കില്‍ നിന്ന് പിരിച്ചുവിട്ട പി വി മോഹനന് ബാങ്ക് ജീവനക്കാരുടെ സഹായം. 50 ലക്ഷം രൂപയാണ് ബാങ്ക് ഓഫീസര്‍മാരും വിവിധ സംഘടനകളും ചേര്‍ന്ന് മോഹനന് വേണ്ടി സമാഹരിച്ചത്.

വിരമിക്കുന്നതിന് മുമ്പ് പിരിച്ചുവിട്ട ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പി വി മോഹനന് ധനലക്ഷ്മി ബാങ്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്. 25ലധികം സംഘടനകള്‍ ഇതിന് പിന്തുണയുമായെത്തി. തന്റെ പ്രശ്‌നം തൊഴിലാളികള്‍ എറ്റെടുത്തതില്‍ മോഹനനും സന്തോഷം.

വിരമിക്കാന്‍ എട്ട് മാസം ശേഷിക്കെ കഴിഞ്ഞ വര്‍ഷമാണ് പി വി മോഹനനെ പിരിച്ച് വിട്ടത്. ഇതിനെതിരെ അദ്ദേഹം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Tags :
Similar Posts