< Back
Kerala
ഗവ. പ്ലീഡര്‍മാരായി നേതാക്കളുടെ ബന്ധുക്കള്‍: കോടിയേരിക്ക് എം സി ജോസഫൈന്റെ പരാതിഗവ. പ്ലീഡര്‍മാരായി നേതാക്കളുടെ ബന്ധുക്കള്‍: കോടിയേരിക്ക് എം സി ജോസഫൈന്റെ പരാതി
Kerala

ഗവ. പ്ലീഡര്‍മാരായി നേതാക്കളുടെ ബന്ധുക്കള്‍: കോടിയേരിക്ക് എം സി ജോസഫൈന്റെ പരാതി

Khasida
|
3 Jun 2018 10:00 PM IST

ഒളികാമറ വിവാദത്തില്‍ കുടുങ്ങിയ അഭിഭാഷകക്കും ഗവണ്‍മെന്‍റ് പ്ലീഡറായി നിയമനം

ഹൈക്കോടതിയിലെ ഗവ പ്ലീഡര്‍ നിയമനത്തിനെതിരെ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം സി ജോസഫൈന്‍ രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പരാതി നല്കിയത്. ഒളി ക്യാമറാ വിവാദത്തില്‍ പെട്ട അഭിഭാഷകക്ക് നിയമനം നല്കിയത് ശരിയായില്ലെന്ന് പരാതിയില്‍ പറയുന്നു.

ഹൈക്കോടതിയിലെ ഗവ പ്ലീഡര്‍ നിയമനത്തിനെതിരെ സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എം സി ജോസഫൈന്‍ പരാതി നല്കിയത്. നേരത്തെ വിവാദത്തില്‍ കുടുങ്ങിയ അഭിഭാഷകക്ക് നിയമനം നല്കിയത് ശരിയായില്ലെന്ന് പരാതിയില്‍ പറയുന്നു.

അങ്കമാലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഭിഭാഷകനും പ്ലീഡറായി നിയമനം നല്‍കിയിട്ടുണ്ട്. ഇതു ശരിയായ നടപടിയല്ലെന്ന് പരാതിയിലുണ്ട്. ലോയേഴ്സ് യൂണിയനില്‍ പെട്ട അഭിഭാഷകര്‍ക്ക് നിയമനം നല്കിയില്ലെന്ന പരാതി നിലനില്‍ക്കെയാണ് ഇത്. ലോയേഴ്സ് യൂണിയനും എം സി ജോസഫൈനു നല്കിയ പരാതികളെ അടുത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Similar Posts