കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തിരിച്ചടികരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തിരിച്ചടി
|കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ കടുത്ത നിലപാട് ആവര്‍ത്തിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ കടുത്ത നിലപാട് ആവര്‍ത്തിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ അപേക്ഷയിലും ഡിജിസിഎ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിലപാട് ആവര്‍ത്തിച്ച്
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറുപടി. ഇതോടെ ജനുവരിയില്‍ ഡിജിസിഎ നടത്തുന്ന പരിശോധന വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് സഹായകമാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചു.
അടുത്ത ജനുവരിയില്‍ ഡിജിസിഎ നടത്തുന്ന പരിശോധനയോടെ വലിയ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിക്കുമെന്നായിരുന്നു ജനപ്രതിനിധികളടക്കമുള്ളവരുടെ പ്രതീക്ഷ. എന്നാല്‍ റെണ്‍വേയുടെ നീളം 300 മീറ്ററാക്കുന്നതടക്കമുള്ള നിര്‍ദേശം നടപ്പിലാക്കണമെന്ന ഉറച്ച നിലപാടിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ അപേക്ഷയിലും ഡിജിസിഎ നിലപാട് എയര്‍പോര്‍ട്ട് അതോറിറ്റിയും ആവര്‍ത്തിച്ചു. തുടര്‍ന്ന് ഫയല്‍ ക്ലോസ് ചെയ്തതായി പരാതി പരിഹാര സെല്‍ മലബാര്‍ ഡെവലപ്മെന്‍റ് കൌണ്‍സിലിന് മറുപടി നല്‍കി. ഇതോടെ ഡിജിസിഎഎയുടെ സന്ദര്‍ശന റണ്‍വേ റീ കാര്‍പ്പറ്റിങ് പരിശോധനയായി മാറിയേക്കുമെന്നാണ് ആശങ്ക.
ഡിജിസിഎ നിര്‍ദേശങ്ങള്‍ പാലിക്കുന്ന രീതിയില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയാക്കണമെങ്കില്‍ സംസ്ഥാനം സ്ഥലം ഏറ്റെടുത്തു നല്‍കണം. ഈ സാഹചര്യത്തില്‍ നിലപാടില്‍ അയവ് വരുത്താന്‍ ഡിജിസിഎഎയും എയര്‍പോര്‍ട്ട് അതോറിറ്റിയും തയ്യാറായില്ലെങ്കില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും.