< Back
Kerala
യോഗി ആദിത്യനാഥും പാണക്കാട് തങ്ങളും ഒരു പോലെയെന്ന പരാമര്‍ശം; കോടിയേരിയെ പിന്തുണച്ച് കാനംKerala
യോഗി ആദിത്യനാഥും പാണക്കാട് തങ്ങളും ഒരു പോലെയെന്ന പരാമര്‍ശം; കോടിയേരിയെ പിന്തുണച്ച് കാനം
|3 Jun 2018 1:09 PM IST
തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മലപ്പുറത്ത് മതധ്രുവീകരണം നടത്താനുള്ള ആസൂത്രിത നീക്കമാണ് ഇടതുപക്ഷം നടത്തുന്നതെന്ന്..
യോഗി ആദിത്യനാഥും പാണക്കാട് തങ്ങളും ഒരു പോലെയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെ പിന്തുണച്ച് കാനം രാജേന്ദ്രനും രംഗത്ത്. ക്ഷേത്ര പൂജാരിയായ യോഗി ആദിത്യനാഥിനെ ബിജെപിയും നിരവധി പള്ളികളുടെ ഖാസിയായ പാണക്കാട് തങ്ങളെ മുസ്ലിം ലീഗും ഉപയോഗിക്കുന്നത് ഒരു പോലെയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇക്കാര്യം സുപ്രീംകോടതി പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
കോടിയേരിയുടെ അഭിപ്രായത്തെ പിന്തുണച്ചാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചത്. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മലപ്പുറത്ത് മതധ്രുവീകരണം നടത്താനുള്ള ആസൂത്രിത നീക്കമാണ് ഇടതുപക്ഷം നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു.