< Back
Kerala
ആലുവ കൂട്ടക്കൊല; ആന്റണിയുടെ വധശിക്ഷക്ക് സ്റ്റേആലുവ കൂട്ടക്കൊല; ആന്റണിയുടെ വധശിക്ഷക്ക് സ്റ്റേ
Kerala

ആലുവ കൂട്ടക്കൊല; ആന്റണിയുടെ വധശിക്ഷക്ക് സ്റ്റേ

admin
|
3 Jun 2018 5:35 AM IST

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തത്

ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. വധശിക്ഷ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആന്റണി നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തത്. ഹരജിയില്‍ 'അന്തിമ തീരുമാനമെടുക്കുന്നത് വരെയാണ് സ്റ്റേ.

നേരത്തെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതിയും, ദയാഹരജി രാഷ്ട്രപതിയും റദ്ദ് ചെയ്തിരുന്നു. വധശിക്ഷയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ഉദയകുമാരന്‍ നായര്‍ എന്നയാള്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം പേരില്‍ ആന്റണി ഹരജി നല്‍കിയത്. ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കോടതി വാദം കേള്‍ക്കും.

Similar Posts