ദിലീപിനെ ജയിലിലെത്തിച്ച നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍ദിലീപിനെ ജയിലിലെത്തിച്ച നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍
|2017 ഫെബ്രുവരി 17 തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഡബിങ്ങിനായി വന്ന നടി കാറില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദീലീപിന്റെ അറസ്റ്റിലേക്ക് എത്തുന്നത് നിര്‍ണായകമായ ഒട്ടനവധി വഴിത്തിരിവിലൂടെയാണ്. ആക്രമണത്തിനിരയായതു മുതല്‍ ദിലീപിന്റെ അറസ്റ്റ് വരെ എത്തി നില്‍ക്കുന്ന സംഭവ വികാസങ്ങളിലൂടെ.
2017 ഫെബ്രുവരി 17
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഡബിങ്ങിനായി വന്ന നടി കാറില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. സംവിധായകന്‍ ലാലിന്റെ വീടിന് മുന്നില്‍ നടിയെ ഇറക്കി വിട്ട് മടങ്ങാന്‍ ശ്രമിച്ച ഡ്രൈവര്‍ മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയുടെ പരാതിയില്‍ കേസെടുത്തു.
ഫെബ്രുവരി 18
നടി ആക്രമിക്കപ്പെട്ടതിനെ അപലപിച്ച് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം എറണാകുളത്ത്
ക്വട്ടേഷനാണെന്ന് ആക്രമിച്ചയാള്‍ പറഞ്ഞുവെന്ന് നടി പൊലീസില്‍ മൊഴി നല്‍കി. നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. ആക്രമിച്ച സംഘത്തിന്റെ തലവന്‍ പള്‍സര്‍ സുനിയെന്ന് പൊലീസ്
ഫെബ്രുവരി 19
സിനിമാ മേഖലയിലെ െ്രെഡവറായ പള്‍സര്‍സുനിയും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു.
ഫെബ്രുവരി 24
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പൊലീസ് കോടതിക്കുള്ളില്‍ വച്ച് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ തനിക്കാരും ക്വട്ടേഷന്‍ തന്നിട്ടില്ലെന്ന് സുനിയുടെ മൊഴി.
ജൂണ്‍ 24
മാനേജര്‍ അപ്പുണ്ണിയെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പള്‍സര്‍ സുനിയുടെ കൂട്ടാളി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ദിലീപും നാദിര്‍ഷയും പൊലീസില്‍ പരാതി നല്‍കിയെന്ന വിവരം പുറത്തുവന്നു. പരാതി നല്‍കിയെന്ന് ദിലീപിന്റെയും നാദിര്‍ഷയുടെയും സ്ഥിരീകരണം. തങ്ങളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതില്‍ പൊലീസിന് മൊഴി നല്‍കുമെന്നും ഇരുവരും മാധ്യമങ്ങളോട്.
ജൂണ്‍ 25
ജയില്‍ വച്ച് പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് പുറത്ത്. ഗൂഢാലോചനയില്‍ ദിലീപിന് പങ്കെന്ന സംശയം ബലപ്പെടുന്നു.
ജൂണ്‍ 26
ദിലീപിനെ പിന്തുണച്ച് നടന്‍മാരായ അജു വര്‍ഗീസിന്റെയും സലിംകുമാറിന്റെയും സംവിധായകന്‍ ലാല്‍ ജോസിന്റെയും ഫേസ്ബുക്ക് പോസ്റ്റ്.
ജൂണ്‍ 28
ദിലീപിനേയും നാദിര്‍ഷയേയും പൊലീസ് ചോദ്യംചെയ്തു. ആലുവ പൊലീസ് ക്ലബില്‍ 13 മണിക്കൂര്‍ നീണ്ട നാടകീയത
ജൂണ്‍ 29
അമ്മയുടെ നിര്‍ണായക ജനറല്‍ ബോഡി യോഗം.
വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് അമ്മ ഭാരവാഹികള്‍. ദിലീപിനെ തള്ളാതെ അമ്മ. സംഘടന ഒറ്റക്കെട്ടാണെന്നും ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും പ്രഖ്യാപനം.
ജൂലൈയ് 2
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ വീട്ടിലും സ്ഥാപനത്തിലും പോലീസ് റെയ്ഡ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, നടന്‍ ധര്‍മജന്‍, നിര്‍മാതാവ് ആന്റോ ആന്റണി മൊഴിയെടുക്കലുകള്‍ തുടര്‍ന്നു പിന്നീടുള്ള ദിനങ്ങളില്‍.
ജൂലായ് പത്ത്
എല്ലാ നാടകീയ രംഗങ്ങളും ഒടുവില്‍ വൈകുന്നേരം 6.30ന് ദിലീപിന്റെ അറസ്റ്റ്. അറസ്റ്റ് സ്ഥിരീകരിച്ച് പൊലീസ് മേധാവി.