< Back
Kerala
കായംകുളം കൈപ്പിടിയിലൊതുക്കാൻ എം ലിജുകായംകുളം കൈപ്പിടിയിലൊതുക്കാൻ എം ലിജു
Kerala

കായംകുളം കൈപ്പിടിയിലൊതുക്കാൻ എം ലിജു

admin
|
3 Jun 2018 4:55 PM IST

കായംകുളം മണ്ഡലം പിടിക്കാനുള്ള അങ്കത്തിലാണ് കോണ്ഗ്രസിന്റെ യുവ മുഖം എം.ലിജുവിന്റേത്.

കഴിഞ്ഞ രണ്ട് തവണയായി നഷ്ടപ്പെട്ട കായംകുളം മണ്ഡലം പിടിക്കാനുള്ള അങ്കത്തിലാണ് കോണ്ഗ്രസിന്റെ യുവ മുഖം എം.ലിജുവിന്റേത്. നേരത്തെ തുടങ്ങിയ ഇടതുമുന്നണിയുടെ പ്രചാരണത്തിനൊപ്പമെത്തിയാണ് യുഡിഎഫിന്റെ പ്രവര്ത്തനം.

കൂ‍ടുതല് തവണ ആരെയും വാഴിക്കാത്ത കായംകുളത്ത് ഇത്തവണ കോൺഗ്രസ് കടുത്ത മത്സരത്തിനാണ് അരങ്ങൊരുക്കിയിരിക്കുന്നത്. ഇടതു മുന്നണി വനിതാ സ്ഥാനാർഥിക്കെതിരെ രംഗത്തിറങ്ങിയ കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പ്രചാരണം ശക്തിപ്പെടുത്തി. തികഞ്ഞ പ്രതീക്ഷയിലാണ് സ്ഥാനാർഥി. മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ജനങ്ങളുമായി പങ്കു വച്ചാണ് ലിജു വിന്റെ വോട്ട് തേടൽ.

സ്ഥാനാർഥിത്വം താമസിച്ചെയെങ്കിലും പരമാവധി സമ്മതിദായകരെ നേരിൽ കാണുന്ന പ്രവർത്തനത്തിനാണ് മുൻതൂക്കം. പുതിയ വോട്ടർമാരെയടക്കം സ്വാധീനിക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ മുതൽകൂട്ടാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

Similar Posts