< Back
Kerala
ഡ്യൂട്ടി പരിഷ്‌കരണം വിജയമെന്ന് കെഎസ്ആര്‍ടിസി എംഡിഡ്യൂട്ടി പരിഷ്‌കരണം വിജയമെന്ന് കെഎസ്ആര്‍ടിസി എംഡി
Kerala

ഡ്യൂട്ടി പരിഷ്‌കരണം വിജയമെന്ന് കെഎസ്ആര്‍ടിസി എംഡി

Subin
|
3 Jun 2018 2:25 PM IST

ഡ്യൂട്ടി പരിഷ്‌കരണം പരാജയമാണെന്ന പ്രചരണത്തിന് പിന്നില്‍ ചില ആനുകൂല്യങ്ങള്‍ ഇല്ലാതായതിന്റെ മനോവിഷമമാണെന്നും എംഡി രാജമാണിക്യം നിരീക്ഷിച്ചു.

കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണം വിജയകരമല്ലെന്ന ആരോപണങ്ങളെ തള്ളി എംഡി രാജമാണിക്യം. ഡ്യൂട്ടി പരിഷ്‌കരണത്തിന് ശേഷം പ്രതിദിന വരുമാനം ആറ് കോടിയായി ഉയര്‍ന്നതായും രാജമാണിക്യം വിശദീകരിച്ചു. സര്‍വ്വീസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി രാജമാണിക്യം അവകാശപ്പെട്ടു. ഡ്യൂട്ടി പരിഷ്‌കരണം വിജയമാണെന്നതിന് തെളിവായി കെഎസ്ആര്‍ടിസി എംഡി മുന്നോട്ട് വെയ്ക്കുന്ന പ്രധാന വാദം പ്രതിദിന വരുമാനത്തിലെ വര്‍ധവാണ്.

5800 ബസിനായി ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികളിലായി 32000 പേര്‍ ജോലി ചെയ്യുന്നു. എന്നിട്ടും പ്രതിദിനം ആയിരം ബസുകള്‍ സര്‍വ്വീസ് നടത്താനാവുന്നില്ല. ഇത് പരിഹരിക്കുകയും ജീവനക്കാരുടെ എണ്ണം കൂട്ടാതെ കൂടതല്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ നഷ്ടം ഇല്ലാതാക്കാനാവൂ. ഡ്യൂട്ടി പരിഷ്‌കരണം പരാജയമാണെന്ന പ്രചരണത്തിന് പിന്നില്‍ ചില ആനുകൂല്യങ്ങള്‍ ഇല്ലാതായതിന്റെ മനോവിഷമമാണെന്നും എംഡി രാജമാണിക്യം നിരീക്ഷിച്ചു. വടക്കന്‍ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ് ആരംഭിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നു.

Related Tags :
Similar Posts