< Back
Kerala
അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപംഅന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം
Kerala

അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം

Muhsina
|
4 Jun 2018 1:34 AM IST

അനുമതി റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് യുഡിഎഫ് ഭരിക്കുന്ന കൂടുരഞ്ഞി പഞ്ചായത്ത് വീണ്ടും തള്ളി. നിയമലംഘനത്തിന്റെ തെളിവ് കെപിസിസിയോ, ഡിസിയോ കൊണ്ടു വരണമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.....

പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. പാര്‍ക്കിനുള്ള അനുമതി റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് യുഡിഎഫ് ഭരിക്കുന്ന കൂടുരഞ്ഞി പഞ്ചായത്ത് വീണ്ടും തള്ളി. നിയമലംഘനത്തിന്റെ തെളിവ് കെപിസിസിയോ, ഡിസിയോ കൊണ്ടു വരണമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സോളിജോസഫിന്റെ ആവശ്യം. എന്നാല്‍ നിയമലംഘനം നടന്നുവെന്നുതന്നെയാണ് നിലപാടെന്നും കൂടരഞ്ഞിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത് പ്രാദേശികമായ എതിര്‍പ്പ് മാത്രമാണെന്നും ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് തുറന്നടിച്ചു.

അന്‍വറിന് എതിരെ നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാത്ത പോരിലാണ ്‍. പാര്‍ക്ക് നിയമലംഘനം നടത്തിയെന്ന കാര്യത്തില്‍ കെപിസിസിക്കും ഡിസിസിക്കും ഒരു സംശയവുമില്ല . അടച്ചുപൂട്ടണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നു. പക്ഷേ ഇതൊന്നും കേട്ടാല്‍ യുഡിഎഫ് തന്നെ ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് കുലുങ്ങില്ല. കെപിസിസിയോ ഡിസിസിയോ ആര് തന്നെയായാലും തെളിവ് കൊണ്ടു വരാനാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വെല്ലുവിള

അന്‍വറിന് എതിരെ നിലന്പൂരിലടക്കം കോണ്‍ഗ്രസ് പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുന്പോള്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കൂടരഞ്ഞി പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസ് മാത്രമാണ് സമരമുഖത്തുള്ളത്

Similar Posts