< Back
Kerala
വേങ്ങരയില്‍ എല്‍ഡിഎഫിന്റെ താരപ്രചാരകനായി കെടി ജലീല്‍വേങ്ങരയില്‍ എല്‍ഡിഎഫിന്റെ താരപ്രചാരകനായി കെടി ജലീല്‍
Kerala

വേങ്ങരയില്‍ എല്‍ഡിഎഫിന്റെ താരപ്രചാരകനായി കെടി ജലീല്‍

Jaisy
|
3 Jun 2018 6:11 AM IST

കുടുംബയോഗങ്ങളും ഗൃഹ സന്ദര്‍ശനവും പൊതുയോഗവും ഒക്കെയായി ഒക്ടോബര്‍ 9 വരെ ജലീല്‍ വേങ്ങരയിലുണ്ടാകും

വേങ്ങരയില്‍ എല്‍ഡിഎഫിന്റെ താരപ്രചാരകന്‍ മന്ത്രി കെ.ടി ജലീലാണ്. കുടുംബയോഗങ്ങളും ഗൃഹ സന്ദര്‍ശനവും പൊതുയോഗവും ഒക്കെയായി ഒക്ടോബര്‍ 9 വരെ ജലീല്‍ വേങ്ങരയിലുണ്ടാകും. വെള്ളിയാഴ്ചയാണ് ജലീലില്‍ മണ്ഡലത്തില്‍ എത്തിയത്.

വെട്ടുതോടിലെ ഒരു കുടുംബയോഗത്തില്‍ പങ്കെടുത്ത് തുടക്കം. വേങ്ങരയിലെ ജനസംഖ്യയില്‍ അഞ്ചില്‍ ഒന്ന് പ്രവാസികളാണ് . അത് മുന്നില്‍ കണ്ടാണ് പ്രസംഗം. കൂടുതല്‍ വോട്ടര്‍മാരുള്ള ചില വീടുകളില്‍ ജലീല്‍ ‍നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു. ആറ് കുടുംബയോഗങ്ങള്‍, രണ്ട് പൊതുയോഗങ്ങള്‍ എന്നിവയാണ് ജലീലിന്റെ ഒരു ദിവസത്തെ പ്രധാന പരിപാടി. ഇടവേളകളില്‍ ഗൃഹസന്ദര്‍ശനം. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച ജലീലിനെ ഇറക്കി ലീഗിന്റെ കോട്ടയായ വേങ്ങരയില്‍ ഓളമുണ്ടാക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.

Similar Posts