< Back
Kerala
സംഗീതത്തില്‍ ഹരിശ്രീ കുറിപ്പിച്ച് ഗാനഗന്ധര്‍വ്വന്‍; ആദ്യാക്ഷരം പകര്‍ന്ന് നല്‍കി വിഎസുംസംഗീതത്തില്‍ ഹരിശ്രീ കുറിപ്പിച്ച് ഗാനഗന്ധര്‍വ്വന്‍; ആദ്യാക്ഷരം പകര്‍ന്ന് നല്‍കി വിഎസും
Kerala

സംഗീതത്തില്‍ ഹരിശ്രീ കുറിപ്പിച്ച് ഗാനഗന്ധര്‍വ്വന്‍; ആദ്യാക്ഷരം പകര്‍ന്ന് നല്‍കി വിഎസും

Jaisy
|
3 Jun 2018 5:48 AM IST

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിരവധി മന്ത്രിമാരും കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന് നല്‍കി

കുരുന്നുകളെ കളിപ്പിച്ചും ചിരിപ്പിച്ചും കയ്യിലെടുത്താണ് വിഎസ് ഹരിശ്രീ എഴുതിപ്പിച്ചത്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മുന്‍പില്‍ ഒരുകൂട്ടം കുട്ടികളും കുറച്ച് മുതിര്‍ന്നവരും സംഗീത വിദ്യാരംഭം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിരവധി മന്ത്രിമാരും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി.

ചിണുങ്ങിക്കരഞ്ഞ കുരുന്നുകളെ അപ്പൂപ്പന്‍ സ്റ്റൈലില്‍ ചില നമ്പരുകളിട്ട് കയ്യിലെടുത്തു വിഎസ് സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും കുട്ടികള്‍ക്കാണ് ആദ്യാക്ഷരം നുകര്‍ന്നത്. പിന്നീട് ശിശുക്ഷേമസമിതിയിലെ കുരുന്നുകള്‍ക്കും ഹരിശ്രീ പകര്‍ന്നു.

തരംഗിണി സംഗീത വിദ്യാലയത്തിലെത്തിയാണ് യേശുദാസ് സംഗീത വിദ്യാരംഭം നടത്തിയത്. ഗായത്രി മന്ത്രം ജപിച്ചതിന് ശേഷം സപ്തസ്വരങ്ങള്‍ ആലപിച്ചു. യേശുദാസിന്റെ മുന്‍പില്‍ വിദ്യാരംഭം നടത്തിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുത്തു.

Related Tags :
Similar Posts