< Back
Kerala
‌യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി‌യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി
Kerala

‌യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി

Sithara
|
3 Jun 2018 11:06 PM IST

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മീനു ബിജുവിന് ആക്രമണത്തില്‍ പരിക്കേറ്റു.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കിലെത്തി ആക്രമിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മീനു ബിജുവിന് ആക്രമണത്തില്‍ പരിക്കേറ്റു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീനു ബിജുവിനെ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എസ് ഡി കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന എസ്എഫ്ഐ പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് മെസേജുകള്‍ പുറത്തായി.

ആലപ്പുഴ എസ്ഡി കോളേജില്‍ കെ എസ് യു വനിതാ നേതാവും യൂണിറ്റ് പ്രസിഡന്റുമായ ജെയിന്‍ മീരയ്ക്ക് മര്‍ദനമേറ്റതിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയാണ് യൂത്ത് കോണ്‍ഗ്രസ് പുന്നപ്ര മണ്ഡലം പ്രസിഡന്റ് മീനു ബിജുവിന് ആലപ്പുഴ റെയില്‍‍വെ സ്റ്റേഷന് സമീപത്തു വെച്ച് മര്‍ദ്ദനമേറ്റത്. കൈയ്ക്കും കാലിനും ഇടതു ചെവിക്കും പരിക്കേറ്റ മീനു ബിജുവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മീനു ബിജു പറഞ്ഞു. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ് ഡി കോളേജിലെ കെഎസ്‍യു യൂണിറ്റ് പ്രസിഡന്റ് ജെയിന്‍ മീരയെ ആക്രമിച്ചതായി അവകാശപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒരു വാട്സ് ആപ് ഗ്രൂപ്പില്‍ ഇട്ട മോശമായ ഭാഷയിലുള്ള കമന്റുകളും പുറത്തു വന്നു.

Related Tags :
Similar Posts