< Back
Kerala
അനാഥത്വത്തിന്റെ നിറക്കാഴ്ചകള്‍ക്ക് വേദിയായി കലക്ട്രേറ്റ്അനാഥത്വത്തിന്റെ നിറക്കാഴ്ചകള്‍ക്ക് വേദിയായി കലക്ട്രേറ്റ്
Kerala

അനാഥത്വത്തിന്റെ നിറക്കാഴ്ചകള്‍ക്ക് വേദിയായി കലക്ട്രേറ്റ്

Jaisy
|
3 Jun 2018 4:01 PM IST

രാജഗിരി കോളേജിലെ ബി എസ് ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി ശിശു സംരക്ഷണ ഭവനിലെത്തിയപ്പോള്‍ അവിചാരിതമായി കണ്ട ചിത്രങ്ങള്‍ ഫ്രയിം ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു

എറണാകുളം ജില്ലാ ശിശു സംരക്ഷണ ഭവനിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും കലക്ട്രേറ്റ് വേദിയായി. രാജഗിരി കോളേജിലെ ബി എസ് ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി ശിശു സംരക്ഷണ ഭവനിലെത്തിയപ്പോള്‍ അവിചാരിതമായി കണ്ട ചിത്രങ്ങള്‍ ഫ്രയിം ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു.

എറണാകുളം ശിശു സംരക്ഷണ ഭവനിലെ അനാഥ കുഞ്ഞുങ്ങള്‍ എപ്പോഴൊക്കൊയോ വരച്ച കുറെ ചിത്രങ്ങള്‍. മിക്കതും ഗ്ലാസ് പെയിന്റിങ്ങുകള്‍. വരച്ച ചിത്രങ്ങളൊക്കെ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും പറ്റുന്നതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. രാജഗിരി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് ചിത്രപ്രദര്‍ശനമെന്ന ചിന്ത വന്നത്. അങ്ങനെ ചിലരുടെ സഹായത്തോടെ ഗ്ലാസ്സ് പെയിന്റിംഗുകള്‍ ഫ്രയിമിനുള്ളിലാക്കി
പ്രദര്‍ശനത്തിനെത്തി.

ചിത്രങ്ങള്‍ പുറമെ കുട്ടികള്‍ തയ്ച്ച കുപ്പായങ്ങളും കമ്മലും മാലയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെയും സാമൂഹ്യ നീതി വകുപ്പിന്റെയും ശിശുസംരക്ഷണ വകുപ്പിന്റെയും പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Similar Posts