< Back
Kerala
സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍Kerala
സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|3 Jun 2018 7:40 AM IST
കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സിന്റെ വളയം പൊട്ടിച്ച് പുറത്ത് ചാടി. സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മീഷന്‍ അന്വേഷണം നടത്തിയത്. താന്‍ ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നത് ഏത് കേസിലാണെന്ന്..
സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സിന്റെ വളയം പൊട്ടിച്ച് പുറത്ത് ചാടി. സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മീഷന്‍ അന്വേഷണം നടത്തിയത്. താന്‍ ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നത് ഏത് കേസിലാണെന്ന് വ്യക്തമാക്കണം. കമ്മീഷന്റെ നിഗമനങ്ങള്‍ക്ക് അടിസ്ഥാനമായ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് അറിയിക്കണമെന്നും തിരുവഞ്ചൂര്‍ മീഡിയവണ്ണിനോട് പറഞ്ഞു.