< Back
Kerala
ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി മാത്രമുണ്ടാകാൻ സാധ്യതKerala
ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി മാത്രമുണ്ടാകാൻ സാധ്യത
|3 Jun 2018 10:27 PM IST
ക്രിമിനൽ കേസെടുക്കണമെന്ന് ചട്ടലംഘനം പരിശോധിച്ച സമിതിയുടെ ശിപാർശ ഉണ്ടായിരുന്നെങ്കിലും അത് പരിഗണിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം
ചട്ടം ലംഘിച്ച് പുസ്തമെഴുതിയ ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി മാത്രമുണ്ടാകാൻ സാധ്യത. ക്രിമിനൽ കേസെടുക്കണമെന്ന് ചട്ടലംഘനം പരിശോധിച്ച സമിതിയുടെ ശിപാർശ ഉണ്ടായിരുന്നെങ്കിലും അത് പരിഗണിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. അച്ചടക്ക നടപടിക്ക് മുന്നോടിയായി ജേക്കബ് തോമസിന് നോട്ടീസ് നൽകും.ജേക്കബ് തോമസിന്റെ മറുപടി ലഭിച്ച ശേഷം വകുപ്പ് മേധാവി നടപടി യുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.