< Back
Kerala
Kerala

ഓഖി രക്ഷാപ്രവര്‍ത്തനം: സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷം

Sithara
|
3 Jun 2018 8:27 PM IST

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചകളുണ്ടായതാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ ചൊല്ലി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചകളുണ്ടായതാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ലന്ന വിമര്‍ശനമാണ് ഉമ്മന്‍ചാണ്ടി ഉന്നയിച്ചത്. രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് കോണ്‍ഗ്രസെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്.

ദുരന്തം ഉണ്ടായതിന് തൊട്ടടുത്ത ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശം ഉന്നയിക്കാതിരുന്ന പ്രതിപക്ഷം ഇന്ന് സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തുവന്നു. മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തിലും പരാജയപ്പെട്ടന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. എന്നാല്‍ വിവാദങ്ങളുടെ പിന്നാലെ പോകാന്‍ സര്‍ക്കാരില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

Related Tags :
Similar Posts