ശബരിമലയില്‍ ഭക്തജനതിരക്ക്ശബരിമലയില്‍ ഭക്തജനതിരക്ക്
|മകരവിളക്കിന് മുമ്പുള്ള അവസാന വാരാന്ത്യത്തില്‍ വലിയ തിരക്കാണ് സന്നിധാനത്തും പരിസരത്തും അനുഭവപ്പെടുന്നത്
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ ക്യു കോംപ്ലക്‌സുകളില്‍ അയ്യപ്പന്‍മാരെ നിയന്ത്രിക്കുകയാണ്. വാഹന തിരക്ക് ഏറിയതിനാല്‍ നിലക്കലില്‍ മാത്രമാണ് പാര്‍ക്കിംഗ് അനുവദിക്കുന്നത്.
മകരവിളക്കിന് മുമ്പുള്ള അവസാന വാരാന്ത്യത്തില്‍ വലിയ തിരക്കാണ് സന്നിധാനത്തും പരിസരത്തും അനുഭവപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് അവധി ദിനങ്ങള്‍ മുന്നില്‍കണ്ട് എത്തുന്നത്. രാവിലെ 6 മണിയോടെ മലകയറിയ പലര്‍ക്കും വലിയ നടപ്പന്തലില്‍ ഉച്ചയോടെയാണ് എത്താനായത്.
വിവിധ ക്യൂ കോംപ്ലക്‌സുകളില്‍ അയ്യപ്പന്‍മാരെ നിയന്ത്രിക്കുന്നുണ്ട്. വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പമ്പയില്‍ പാര്‍ക്കിംഗ് ബുദ്ധിമുട്ടായതിനാല്‍ നിലക്കലിലാണ് പാര്‍ക്കിംഗ് ഇപ്പോള്‍ അനുവദിക്കുന്നത്. വരും ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.