നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം പരിശോധിക്കണമെന്ന് ദിലീപ്നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം പരിശോധിക്കണമെന്ന് ദിലീപ്
|ദൃശ്യങ്ങള്‍ കൃത്രിമമാണെന്നാണ് ദിലീപിന്‍റെ വാദം. കേസിൽ പൊലീസിനെതിരെ നല്‍കിയ രണ്ട് ഹരജികളില്‍ ദിലീപിന്റെ വാദം പൂർത്തിയായി.
നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം പരിശോധിക്കണമെന്ന് ദിലീപ്. ദൃശ്യങ്ങള്‍ കൃത്രിമമാണെന്നാണ് ദിലീപിന്‍റെ വാദം. കേസിൽ പൊലീസിനെതിരെ നല്‍കിയ രണ്ട് ഹരജികളില്‍ ദിലീപിന്റെ വാദം പൂർത്തിയായി. പ്രോസിക്യൂഷന് കൂടുതൽ വിശദാംശങ്ങൾ നൽകാമെന്ന് നിർദേശിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി കേസ് മാറ്റി.
കുറ്റപത്രത്തിലെ പ്രധാന രേഖകൾ പോലിസ് മറച്ചു വെയ്ക്കുന്നുവെന്നും നടിയെ അക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നൽകണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്.നടിയെ അക്രമിക്കുന്ന സമയത്ത് സ്ത്രീയുടെ ശബ്ദത്തില്‍ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ പറയുന്നുണ്ട്. അതിനാൽ ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം പരിശോധിക്കണം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതായി സംശയമുണ്ട്. ദൃശ്യത്തിന്റെ പകർപ്പ് നൽകാത്തത് പരിശോധനയിലൂടെ സത്യം പുറത്തു വരും എന്നതിനാലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ഫോൺ പരിശോധന റിപ്പോർട്ട് തങ്ങൾക്ക് നല്‍കിയിട്ടില്ല. 254രേഖകൾ ചോദിച്ചത്തിൽ 93 രേഖകൾ നൽകി എന്നണ് പ്രോസിക്യുഷൻ പറയുന്നത്. അതുപോലും അപൂർണമാണെന്നുമാണ് ദിലീപിന്റെ വാദം. എഡിജിപി നേതൃത്വം നൽകിയ വലിയ ടീം ആണ് കുറ്റപത്രം തയാറാക്കിയത്. അവർ നിരവധി തവണ പരിശോധിച്ചു സമർപ്പിച്ച രേഖകൾ പ്രതിഭാഗത്തിനു കൈമാറില്ല എന്ന് പറയുന്നതിൽ അസ്വാഭാവികത ഉണ്ട്.
വിചാരണ സുതാര്യമാകാൻ സിഡി രേഖകളും ദൃശ്യങ്ങളും വേണം. അതു നൽകേണ്ടത് പ്രോസിക്യുഷന്റെ ഉത്തരാവാദിത്തമാണന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാല്‍ ഇരയെ അപമാനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് സ്വകാര്യതയുടെ ലംഘനമാകുമെന്നുമാണ് പ്രൊസിക്യൂഷന്‍ നേരത്തെ കേടതിയെ അറിയിച്ചത്. തുടർന്നാണ് പ്രോസിക്യൂഷന് കൂടുതൽ വാദം ഉന്നയിക്കാൻ അനുവാദം നൽകി കേസ് മാറ്റിയത്.