< Back
Kerala
അക്രമരാഷ്ട്രീയം സിപിഎം നയമല്ല, പാര്‍ട്ടിക്ക് നേരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരിഅക്രമരാഷ്ട്രീയം സിപിഎം നയമല്ല, പാര്‍ട്ടിക്ക് നേരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി
Kerala

അക്രമരാഷ്ട്രീയം സിപിഎം നയമല്ല, പാര്‍ട്ടിക്ക് നേരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി

ഉമ്മുൽ ഫായിസ
|
3 Jun 2018 7:18 AM IST

അക്രമരാഷ്ട്രീയം ആര്‍എസ്എസിന്റെ അടിത്തറയാണെന്നും യെച്ചൂരി ആരോപിച്ചു

അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്നും പക്ഷേ പാര്‍ട്ടിക്ക് നേരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരില്‍ നടക്കുന്ന സിപിഎം പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടത്തുന്നത് സിപിഎം മാത്രമല്ല, പക്ഷേ അക്രമങ്ങളില്‍ നഷ്ടം പറ്റിയത് സിപിഎമ്മിനാണ്. അക്രമരാഷ്ട്രീയം ആര്‍എസ്എസിന്റെ അടിത്തറയാണെന്നും യെച്ചൂരി ആരോപിച്ചു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സിപിഎമ്മിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ചുമതലകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ നിര്‍വഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയ പ്രമേയം പൊതുസമൂഹത്തിന് മുന്നിലുണ്ട്. അതുകൊണ്ട് വിശദാംശങ്ങളെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാണ്.

രാജ്യത്ത് ഭരണത്തിലിരിക്കുന്ന ബിജെപി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി മതനിരപേക്ഷതയെ കടന്നാക്രമിക്കുന്നു. എതിരാളികളെ ജനാധിപത്യപരമായി നേരിടുന്നതാണ് സിപിഎമ്മിന്റെ രീതി. നയവ്യതിയാനം ഉണ്ടായാല്‍ തിരുത്തുമെന്നും യെച്ചൂരി പറഞ്ഞു.

Related Tags :
Similar Posts