< Back
Kerala
ഏറ്റുമാനൂര്‍ അമ്പലത്തില്‍ ആനയിടഞ്ഞ്  എട്ട് പേര്‍ക്ക് പരിക്ക്ഏറ്റുമാനൂര്‍ അമ്പലത്തില്‍ ആനയിടഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
Kerala

ഏറ്റുമാനൂര്‍ അമ്പലത്തില്‍ ആനയിടഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

Jaisy
|
3 Jun 2018 12:01 PM IST

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം

ഏറ്റുമാനൂര്‍ അമ്പലത്തിലെ ആറാട്ടിനിടെ ആനയിടഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. . ആനപ്പുറത്തിരുന്ന ഒരാളെ അതിസാഹസികമായി രക്ഷപെടുത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഏഴരപ്പൊന്നാനയുടെ ഭാഗമായുള്ള ആറാട്ട് നടക്കുന്നതിനിടയിലാണ് ആനയിടഞ്ഞത്.

മാവേലിക്കര ഗണപതിയെന്ന ആനയാണ് അമ്പലത്തിന്റെ കല്യാണ മണ്ഡപത്തിന് സമീപത്ത് വെച്ച് ഇടഞ്ഞത്. പിന്നില്‍ ഉണ്ടായിരുന്ന ആനയുടെ കൊമ്പ് കൊണ്ടതാണ് ഗണപതി ഇടയാന്‍ കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ സമയത്ത് ആനപ്പുറത്ത് രണ്ട് പേര്‍ ഉണ്ടായിരുന്നു.
ഒരാള്‍ താഴേക്ക് ചാണ്ടി രക്ഷപെട്ടെങ്കിലും രണ്ടാമത്തെയാള്‍ക്ക് രക്ഷപ്പെടാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി കല്യാണ മണ്ഡപത്തിന്
മുകളില്‍ നിന്നും കയര്‍ ഇട്ട് നല്കി അതിസാഹസികമായാണ് ഇയാളെ രക്ഷപെടുത്തിയത്. തുടര്‍ന്ന് മൂന്നരമണിയോടെ മയക്ക് വെടിവെച്ചാണ് ആനയെ തളച്ചത്. ആന വിരണ്ടതിനെ തുടര്‍ന്ന് ആളുകള്‍ ഓടിയതിനിടെ 8 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Similar Posts