< Back
Kerala
കെഎസ്ആര്‍ടിസിയിലെ നില്‍പ് യാത്രാ നിരോധം; പുനപരിശോധന ഹരജി നല്‍കുമെന്ന് ശശീന്ദ്രന്‍കെഎസ്ആര്‍ടിസിയിലെ നില്‍പ് യാത്രാ നിരോധം; പുനപരിശോധന ഹരജി നല്‍കുമെന്ന് ശശീന്ദ്രന്‍
Kerala

കെഎസ്ആര്‍ടിസിയിലെ നില്‍പ് യാത്രാ നിരോധം; പുനപരിശോധന ഹരജി നല്‍കുമെന്ന് ശശീന്ദ്രന്‍

Jaisy
|
3 Jun 2018 8:27 AM IST

ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം തേടിയെന്നും മന്ത്രി പറഞ്ഞു

കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് നിരോധിച്ച ഹൈകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്കാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസുകളില്‍ നിന്നു യാത്ര ചെയ്യുന്നത് നിര്‍ത്തലാക്കിയ ഹൈകോടതി ഉത്തരവ് യാത്രക്കാരടക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് പുനപരിശോധന ഹരജി നല്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്നു യാത്ര ചെയ്യാന് സാധിക്കുന്ന തരത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക ഉത്തരവ് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊതു മേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കെഎസ്ആര്‍ടിസിക്ക് വായ്പ നല്കാന് തീരുമാനിച്ചതിനൊപ്പം ചില നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെടുക്കുക. സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുക, പെന്‍ഷന്‍ വിതരണം സംബന്ധിച്ച് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളും ബാങ്കുകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Related Tags :
Similar Posts