< Back
Kerala
കീഴാറ്റൂര്‍ സമരത്തിന് യുഡിഎഫ് പിന്തുണKerala
കീഴാറ്റൂര്‍ സമരത്തിന് യുഡിഎഫ് പിന്തുണ
|3 Jun 2018 11:20 AM IST
സമരക്കാരുടെ ആവശ്യം ന്യായമാണ്. സര്‍ക്കാര്‍ പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല
കീഴാറ്റൂരിലെ വയല്‍കിളി സമരത്തെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനം. സമരക്കാരുടെ ആവശ്യം ന്യായമാണ്. സര്‍ക്കാര്‍ പരിഗണിക്കണം. യുഡിഎഫിന് ചില നിര്‍ദേശങ്ങള്‍ നല്‍കാനുണ്ട്. സര്‍ക്കാര്‍ ആരാഞ്ഞാല്‍ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പൊലീസിനെ ഇറക്കി സമരം അടിച്ചമര്‍ത്തുന്നത് ശരിയല്ല. മലപ്പുറത്തും സമരം സര്‍ക്കാര്‍ അടിച്ചൊതുക്കുകയാണ്. ഇങ്ങനെ പോയാല്‍ പിണറായി വിജയന് പശ്ചിമ ബംഗാളിലെ ബുദ്ധദേബിന്‍റെ ഗതി വരുമെന്നും ചെന്നിത്തല പറഞ്ഞു.