< Back
Kerala
കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിKerala
കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി
|3 Jun 2018 7:47 AM IST
കാക്കുന്നേൽ ശശി 57, ഭാര്യ ഓമന(55), മകൻ ശ്രീകൃഷ്ണൻ (28) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്
എറണാകുളം കോതമംഗലം, ചാത്തമറ്റത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാക്കുന്നേൽ ശശി 57, ഭാര്യ ഓമന(55), മകൻ ശ്രീകൃഷ്ണൻ (28) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത് . ശശിയും ഓമനയും വീടിന്റെ ഹാളിലും മകൻ ശ്രീകൃഷ്ണനെ ബെഡ് റൂമിലുമാണ് കണ്ടെത്തിയത് . വിഷക്കുപ്പികളും വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്. പാലക്കാട്ടെ ജോലിസ്ഥലത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീകൃഷ്ൺ ആരോടും സംസാരിക്കാൻ താത്പര്യം കാട്ടിയില്ലെന്നും സംഭവത്തിന് തലേന്ന് ശ്രീകൃഷ്ണൻ അയച്ച വാട്സ്സാപ്പ് സന്ദേശത്തിൽ മരണത്തേക്കുറിച്ച് സൂചന ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു. പൊലീസും ഫോറന്‍സിക് വിധക്തരും സ്ഥലത്ത് എത്തി പരിശോധന നടത്തി.