Kerala
തൃശൂരില്‍ സദാചാരക്കൊല; ക്രൂരമര്‍ദനമേറ്റ യുവാവ് മരിച്ചുതൃശൂരില്‍ സദാചാരക്കൊല; ക്രൂരമര്‍ദനമേറ്റ യുവാവ് മരിച്ചു
Kerala

തൃശൂരില്‍ സദാചാരക്കൊല; ക്രൂരമര്‍ദനമേറ്റ യുവാവ് മരിച്ചു

Alwyn K Jose
|
3 Jun 2018 4:10 PM IST

ഇവരെ പിന്തുടര്‍ന്നെത്തിയ ഒരു കൂട്ടം ആളുകള്‍ ഗുരുവായൂരിലെ ലോഡ്ജില്‍ എത്തി യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഗുരുവായൂരിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. തൃശൂർ പാവറട്ടി മരുതിയൂർ സ്വദേശി സന്തോഷാണ് മരിച്ചത്. ഈ മാസം 23നാണ് സന്തോഷിനെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് ഒരു കൂട്ടം ആളുകൾ മർദിച്ചത്.

കുന്നംകുളം സ്വദേശിനിയും വിവാഹിതയുമായ യുവതിയുമായി സന്തോഷ് അടുപ്പത്തിലായിരുന്നു. 15 ദിവസം മുമ്പ് ഇവർ ഒളിച്ചോടി. ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഈ മാസം 23നു ലോഡ്ജിലെത്തി. പിന്നീട് ഇരുവരെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സന്തോഷും യുവതിയും തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് സന്തോഷ് മരിച്ചത്.

തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മർദനവുമായി ബന്ധപ്പെട്ടു നാലുപേർക്കെതിരെ നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

Similar Posts