< Back
Kerala
117 രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 101-ലും നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരണം117 രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 101-ലും നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരണം
Kerala

117 രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 101-ലും നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരണം

Khasida
|
3 Jun 2018 9:11 AM IST

വൈറസ് ബാധ ഭാഗികമായി ഒഴിഞ്ഞെന്ന് ആരോഗ്യവകുപ്പ്; ചികിത്സയില്‍ കഴിയുന്ന മൂന്നില്‍ രണ്ട് പേരുടെ നില മെച്ചപ്പെട്ടു.

നിപാ വൈറസ് പേടി ഭാഗികമായി ഒഴിഞ്ഞെന്ന് ആരോഗ്യവകുപ്പ്. ആകെ പരിശോധനക്കയച്ച 117 രക്ത സാമ്പിളുകളില്‍ 101-ലും നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു. നിപ വൈറസ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരില്‍ രണ്ടു പേരുടെയും നിലയില്‍ പുരോഗതിയുണ്ടന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.


ഇന്നലെ ആറ് പേരെയാണ് നിപ വൈറസ് സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഒരാളെ കോഴിക്കോട്ടെ തന്നെ സ്വകാര്യ ആശുപത്രിയിലും. ഇന്നലെ ഫലം വന്ന രക്തസാമ്പിളുകളില്‍ 12 ലും നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു. നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരില്‍ രണ്ട് പേരുടേയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.

നിലവില്‍ നിപാ വൈറസ് സംശയത്തില്‍ ഏഴ് പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. നിപയില്ലെന്ന് വ്യക്തമായതോടെ ഡിസ്ചാര്‍ജ് ചെയ്ത രോഗികളെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഒപ്പം മരിച്ചയാളുകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട് നിന്നവരും നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള 908 പേരുണ്ട്. കൂടുതലാളുകളുടെ രക്തപരിശോധന ഫലം ഇന്ന് വൈകിട്ട് പുറത്ത് വരും.

Related Tags :
Similar Posts