< Back
Kerala
കെവിന്‍റെ മരണം വെള്ളത്തില്‍ വീണതിന് ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്കെവിന്‍റെ മരണം വെള്ളത്തില്‍ വീണതിന് ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala

കെവിന്‍റെ മരണം വെള്ളത്തില്‍ വീണതിന് ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Khasida
|
3 Jun 2018 4:28 PM IST

കോട്ടയത്തെ ദുരഭിമാനകൊലക്കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

കോട്ടയത്തെ ദുരഭിമാനകൊലക്കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെള്ളത്തിൽ വീണുള്ള മരണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ജനനേന്ദ്രിയം ചതച്ച നിലയിലായിരുന്നു. ആന്തരികാവയങ്ങൾ പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട്‌ പുറത്തുവരും. മര്‍ദ്ദിച്ചവശനാക്കിയ ശേഷം വെളളത്തിലേക്ക് കെവിനെ വലിച്ചെറിഞ്ഞതാകാമെന്നാണ് അന്വേഷണസംഘത്തിന്‍റെ സംശയം.

വെള്ളത്തിൽ വീണ ശേഷമാണ് കെവിന്റ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻമാർ കണ്ടത്തിയത്. ശ്വാസകോശത്തിൽ ചെളിയും വെള്ളവും അടിഞ്ഞിട്ടുണ്ട്. ശരീരത്തിൽ ഇരുപതിലധികം മുറിവുണ്ട്. എന്നാൽ ഇവയൊന്നും മരണകാരണമല്ല. ജനനേന്ദ്രിയം ചതച്ചതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ആന്തരികാവയവങ്ങളുടെ പരിശോധന കൂടി നടത്തിയ ശേഷമേ അന്തിമ റിപ്പോർട്ട്‌ വരികയുള്ളു.

കെവിനെ മര്‍ദിച്ചവശനാക്കിയ ശേഷം വെള്ളത്തിലെടുത്തിട്ടതാകാമെന്ന സംശയം പൊലീസിന് ഉണ്ട്. ശരീരത്തിൽ വലിച്ചിഴച്ചത് പോലെയുള്ള മുറിവുകൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. മർദനത്തിൽ ബോധം കേട്ടപ്പോൾ കെവിൻ മരിച്ചെന്ന ധാരണയിൽ വെള്ളത്തില്‍ എടുത്തിട്ടതാകാമെന്നതാണ് രണ്ടാമത്തെ സംശയം. പ്രതികളിൽ നിന്നും കെവിൻ ഓടി രക്ഷപ്പെടവേ വെള്ളത്തിൽ വീണുമരിച്ചതാകാമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം മാത്രമേ അന്തിമ നിഗമനത്തിലേക്ക് പൊലീസിന് എത്താന്‍ സാധിക്കൂ.

Similar Posts