< Back
Kerala
വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രിവികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
Kerala

വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

admin
|
3 Jun 2018 1:08 PM IST

പരിസ്ഥിതിവിഷയങ്ങളില്‍ നിയമം കര്‍ശനമാക്കണമെന്നും കാലാനുസൃതമാറ്റങ്ങള്‍ ഇവിടെ ആവശ്യമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍‌ പറയുന്നു.

അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൌലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശമാണ്. ഈ തിരിച്ചറിവിലൂടെ മുന്നേറുന്നതിനാകണം ശ്രദ്ധയെന്നും പിണറായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പരിസ്ഥിതി പ്രശ്നത്തിന്റെ ദുരുപയോഗം തടയണം. പരിസ്ഥിതിവിഷയങ്ങളില്‍ നിയമം കര്‍ശനമാക്കണമെന്നും കാലാനുസൃതമാറ്റങ്ങള്‍ ഇവിടെ ആവശ്യമാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍‌ പറയുന്നു.

പരിസ്ഥിതിവിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് ഇക്കാര...

Posted by Pinarayi Vijayan on Saturday, June 4, 2016
Similar Posts