< Back
Kerala
പ്രതിഷേധത്തിനിടെ മങ്ങാട്ടുമുറി സ്കൂള്‍ അടച്ചുപൂട്ടിപ്രതിഷേധത്തിനിടെ മങ്ങാട്ടുമുറി സ്കൂള്‍ അടച്ചുപൂട്ടി
Kerala

പ്രതിഷേധത്തിനിടെ മങ്ങാട്ടുമുറി സ്കൂള്‍ അടച്ചുപൂട്ടി

admin
|
3 Jun 2018 12:40 PM IST

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മങ്ങാട്ടുമുറി സ്കൂള്‍ അടച്ചുപൂട്ടി സീല്‍ വെച്ചു

മലപ്പുറം മങ്ങാട്ടുമുറി എഎംഎല്‍പി സ്കൂള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. വലിയ പ്രതിഷേധത്തിനിടെയാണ് എഇഒയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘത്തിന്റെ നടപടി. 67 കുട്ടികളും 5 അധ്യാപകരുമുള്ള സ്കൂളിനാണ് ഇതോടെ താഴുവീണത്. എന്നാല്‍ കുട്ടികളുടെ പഠനം ഇവിടെ തന്നെ തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

ലാഭകരമല്ലെന്ന മാനേജ്മെന്റിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മങ്ങാട്ടുമുറി എഎംഎല്‍പി സ്കൂള്‍ പൂട്ടിയത്. പുലര്‍ച്ചെ 5 മണിക്ക് സ്ഥലത്തെത്തിയ എഇഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഓഫീസ് പൂട്ട്പൊളിച്ചാണ് അകത്തുകടന്നത്. സ്കൂള്‍ പൂട്ടുന്നതിനെതിരെ വിദ്യാര്‍ഥികളും നാട്ടുകാരും പ്രതിഷേധിച്ചു. ഓഫീസിനകത്തേക്ക് തളളികയറിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രേഖകള്‍ പിടിച്ചെടുത്ത് ഏഴരയോടെ നടപടികള്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി.

എന്നാല്‍ അധ്യാപകരും വിദ്യാര്‍ഥികളും പതിവുപോലെ ഹാജരായി. അധ്യാപകര്‍ ക്ലാസ്സെടുത്തു. സമീപ പ്രദേശത്തൊന്നും മറ്റ് പൊതുവിദ്യാഭ്യാസ സ്ഥപനങ്ങളില്ലാത്തതിനാല്‍ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

Similar Posts